ദേശീയ പുരസ്കാരങ്ങൾ
കരിവെള്ളൂർ–പെരളം ഗ്രാമപഞ്ചായത്തിന് വിവിധ കാലഘട്ടങ്ങളിലായി നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശുചിത്വ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള നിർമ്മൽ ഗ്രാമ പുരസ്കാരം 2006-ൽ (2004–05 വർഷത്തെ പ്രവർത്തനങ്ങൾക്ക്) കേന്ദ്ര സർക്കാരിൽ നിന്ന് 5 ലക്ഷം രൂപയുടെ പുരസ്കാരമായി ലഭിച്ചു. തുടർന്ന് 2009-ൽ (2007–08) ഭാരതീയ രാജീവ് ഗാന്ധി ദേശീയ പുരസ്കാരവും കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചു. കുട്ടികളുടെ സൗഹൃദപരമായ പഞ്ചായത്ത് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ദേശീയ ശിശുസൗഹൃദ അവാർഡ് 2019-ലും 2020-ലും ലഭിച്ചു. കൂടാതെ, ഗ്രാമസഭകളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ പുരസ്കാരവും 2020-ൽ കരിവെള്ളൂർ–പെരളം ഗ്രാമപഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
.
