ബജറ്റ് 2025-26
2025-26 വർഷത്തേയ്ക്കായി കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിനായി പ്രതീക്ഷിക്കുന്ന വിവിധ മേഖലകളിലിൽ നിന്നുമുള്ള നികുതി നികുതിയേതര വരവുകളും സർക്കാർ ഗ്രാൻറ് ഇൻ എയ്ഡ് തുകകളും പരിഗണിച്ച് കൊണ്ടാണ് ഇവിടെ പുതിയ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുള്ളത്.വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും പുതിയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കുമ്പോൾ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുവാനും സാമൂഹ്യ ക്ഷേമം ഉറപ്പ് വരുത്തിയും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ചേർത്ത് പിടിച്ചുമാണ് നാം മുന്നോട്ട് പോകുന്നത്.അധികാര വികേന്ദ്രീകരണനത്തിന്റേയും ജനകീയാസൂത്രണത്തിന്റേയും ഭാഗമായി കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിന് നിരവധി വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കുവാൻ സാധിച്ചിട്ടുണ്ട്.കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പൊതു ജനങ്ങളുടെ പൂർണ്ണ പിന്തുണയും ഉണ്ടായിട്ടുണ്ട്.പഞ്ചായത്തിൻറെ സമഗ്ര വികസനം ലക്ഷ്യം വെയ്ക്കുന്നതും സർവ്വ തലങ്ങളും കോർത്തിണക്കി 257352946/- രൂപ വരവും 251004340/- രൂപ ചെലവും കഴിച്ച് 6348606/- രൂപ മിച്ചം പ്രതീക്ഷിക്കുന്ന 2025-26 വർഷത്തേക്കുള്ള ബജറ്റ് കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിന്റെ ഭാവി വികസനത്തിന് മുതൽകൂട്ടാകും