സംസ്ഥാന സർക്കാർ പുരസ്ക്കാരങ്ങൾ

കരിവെള്ളൂർ–പെരളം ഗ്രാമപഞ്ചായത്തിന് തദ്ദേശസ്വയംഭരണ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി വിവിധ വർഷങ്ങളിൽ നിരവധി സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2004–05, 2006–07, 2018–19, 2022–23 വർഷങ്ങളിൽ സ്വരാജ് ട്രോഫിയിൽ രണ്ടാം സ്ഥാനം നേടിയ പഞ്ചായത്ത്, 2019–20-ൽ സ്വരാജ് ട്രോഫിയിൽ ഒന്നാം സ്ഥാനവും നേടി. 2023–24-ൽ വീണ്ടും സ്വരാജ് ട്രോഫിയിൽ ഒന്നാം സ്ഥാനവും, 2024–25, 2025–26 വർഷങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇതിനു പുറമെ 2007-ൽ സ്ത്രീ പദവി പട്ട പുരസ്കാരവും പഞ്ചായത്തിന് ലഭിച്ചു. വിവിധ വർഷങ്ങളിലായി ലഭിച്ച ഈ പുരസ്കാരങ്ങൾ പഞ്ചായത്തിന്റെ ഭരണനിർവഹണം, വികസന പ്രവർത്തനങ്ങൾ, ജനപങ്കാളിത്തം, സ്ത്രീശാക്തീകരണം എന്നിവയിലെ പ്രവർത്തന  മികവിന് ലഭിച്ച സംസ്ഥാനതല അംഗീകാരങ്ങളാണ്

 .സ്വരാജ് ട്രോഫി 2026 സ്വരാജ്ട്രഫി 2024-25 ജില്ലയിൽ രണ്ടാം സ്ഥാനം