സ്വരാജ് ട്രോഫി 2024-25

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതികളിൽ ഒന്നാണ് സ്വരാജ് ട്രോഫി. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പദ്ധതികൾ, ശുചിത്വ പ്രവർത്തനങ്ങൾ, സുതാര്യ ഭരണനിർവഹണം, ജനപങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരം നൽകുന്നത്.2024-25 ൽ കണ്ണൂർ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ കരിവെളളൂർ പെരളം ഗ്രാമപഞ്ചായത്ത് ടീം ബഹുമാനപ്പെട്ട തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു

Swaraj Trophy 2025