കാഴ്ചപ്പാടും ദൌത്യവും

      കൃഷി കേന്ദ്രീകൃതമായ ഒരു വികസന സമീപനമാണ് ഗ്രാമപഞ്ചായത്തിൽ സ്വീകരിക്കേണ്ടത്. കൃഷിയിൽ മുഖ്യസ്ഥാനം നെൽകൃഷിക്കാണ്. തെങ്ങും, കവുങ്ങും പച്ചക്കറികളും, പഴവർഗ്ഗങ്ങളും, റബ്ബറും, കശുവണ്ടിയും തൊട്ടുപിന്നാലെ ഉണ്ട് . 12 പാടശേഖരങ്ങളിലായി പരന്നുകിടക്കുന്ന നെൽപ്പാടങ്ങൾ ഗ്രാമപഞ്ചായത്തിൻ്റെ ഐശ്വര്യ മുഖമായിരുന്നു. 30 വർഷത്തെ ജനകീയ ആസൂത്രണം നെൽകൃഷി മേഖല തരുന്ന ചിത്രം സന്തോഷത്തിന് വക നൽകുന്നതല്ല. ജനകീയ ആസൂത്രണം ആരംഭിക്കുന്നതിനുമുമ്പുള്ള ഭൂവിസ്തൃതിയുടെ മൂന്നിൽ ഒന്നിൽ മാത്രമാണ് നിലവിൽ കാർഷികവൃത്തി നടക്കുന്നത്. നെൽകൃഷി മേഖല നിരവധി പ്രശ്‌നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്നു എങ്കിലും പ്രതീക്ഷക്ക് വകയുണ്ട്. ഉൽപാദനക്ഷമത ഒരു ഹെക്ടറിന് 6000 കിലോഗ്രാം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയാണെങ്കിൽ ഗ്രാമപഞ്ചായത്തിലെ 6343 കുടുംബങ്ങളിൽ സ്ഥിരതാമസക്കാരായ 20910 പേർക്ക് ഉണ്ണാൻ വേണ്ട അരി നൽകാൻ കഴിയും അതിനാവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കണം. ഇതായിരിക്കണം ഗ്രാമപഞ്ചായത്തിൻറെ  ദീർഘകാല പരിപ്രേക്ഷ്യം.

 

 ഗുണമേന്മയുള്ള വിത്തിന പരിപാടി, തരിശ് നിലം കൃഷിയോഗ്യമാക്കൽ ഹരിത സേനാ രൂപീകരണം, കാർഷിക യന്ത്ര പരിശീലനം, കൃത്യവും ശാസ്ത്രീയവുമായ രീതി യിൽ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ, ജൈവവള നിർമ്മാണ യൂണിറ്റുകൾ നീർച്ചാ ലുകളുടെ പുനരുജ്ജീവനം, കുണിയൻ പുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ ഫല പ്രദമായ ഇടപെടൽ തുടങ്ങിയ ഹ്രസ്വകാല - ദീർഘകാല പ്രവർത്തനങ്ങൾ നടപ്പാക്കണം. കരിവെള്ളൂർ ബ്രാൻ്റ് കുത്തരി വിപണിയിൽ ഇറക്കുന്നത് ഒരു സ്വപ്‌നമല്ല യാഥാർത്ഥ്യം ആ

            പച്ചക്കറി കൃഷി, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കലാണ് ലക്ഷ്യം. ഈ മേഖലയിൽ സ്വയം പര്യാപ്‌തത നേടണം. വീടുകളിൽ അ ടുക്കളത്തോട്ടം. അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ, ടെറസ് പച്ചക്കറി, ഗ്രീൻ ഹൗസുകൾ, ചെറുകിട നേഴ്‌സറികൾ, ആഴ്‌ച ചന്തകൾ, പ്രാദേശിക വിപണന കേന്ദ്രങ്ങൾ എന്നിവ ഹ്രസ്വകാല അടിസ്ഥാനത്തിൽ കൊണ്ടുവരണം.

തെങ്ങിന്റെ ഉത്പാദനക്ഷമത നന്നെ കുറവാണ്. നമുക്ക് ശേഷം കടന്നുവന്ന തമിഴ് നാടിന്റെയോ, കർണാടകത്തിൻ്റെയോ അടുത്തെത്താൻ പോലും കഴിയുന്നില്ല. തെങ്ങിനെ ബാധിക്കുന്ന രോഗങ്ങൾ, ജൈവവളത്തിൻ്റെയും രാസവളത്തിന്റെയും ക്ഷാമം, വിലവർദ്ധന വ്, സങ്കരയിനം തൈകളുടെ ലഭ്യതകുറവ് എന്നിവ പ്രധാന വെല്ലുവിളികളാണ് നാളികേര ഉൽപാദനക്ഷമത വർദ്ധിപ്പിക്കലും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നതാണ് ഈ മേഖലയിലെ വികസന ലക്ഷ്യം. 

   ഗ്രാമപഞ്ചായത്തിൽ ഒരു വയോജന നയം രൂപീകരിക്കണം. വയോജനങ്ങളുടെ സന്തോഷത്തിന് ഊന്നൽ നൽകുന്ന പരിപാടിക്ക് മുൻഗണന നൽകണം. കുട്ടികളുടെയും യു വാക്കളുടെയും കലാകായിക ശേഷികൾ പ്രോത്സാഹിപ്പിക്കണം. വായനശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ വായനായനം പരിപാടി ഒരു നല്ല സംരംഭം ആയിരിക്കും. കുട്ടികളുടെയും യുവാക്കളുടെയും സർഗ്ഗശേഷി വർദ്ധിപ്പിക്കുന്ന സമീപനമാണ് ഗ്രാമ പഞ്ചായത്തിൽ സ്വീകരിക്കേണ്ടത്. ലഹരി വിരുദ്ധ കാമ്പയിൻ ശക്തമാക്കുകയും വിജിലൻസ് സംവിധാനത്തോട് പൂർണ്ണ തോതിൽ സഹകരിക്കുകയും വേണം. ഒരു ലഹരിമുക്ത ഗ്രാമപഞ്ചായത്ത്, അതായിരിക്കണം നമ്മുടെ ലക്ഷ്യം.

 

ജനകീയ ആസൂത്രണം സ്ത്രീകളുടെ പദവി ഉയർത്തുന്ന കാര്യത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അംഗത്വത്തിലും പദവിയിലും തുല്യ പ്രാധാന്യം സ്ത്രീ ശാക്തീകരണത്തി നും സാമ്പത്തിക ശാക്തീകരണത്തിനും പ്രേരകമായിട്ടുണ്ട് സ്ത്രീപുരുഷ മേഖലകളിൽ അസമത്വത്തിന്റെയും അടിച്ചമർത്തലിൻ്റെയും സ്‌ഫുരണങ്ങൾ കാണുക ഗ്രാമപഞ്ചായ ത്തിൽ പ്രയാസമാണ്. അധ്യാപകരിൽ, ഓഫീസ് ജീവനക്കാരിൽ മഹാ ഭൂരിപക്ഷവും സ് ത്രീകളാണെന്ന് കാര്യം രേഖ സഹിതം നൽകിയിട്ടുണ്ട്. പുരുഷമേധാവിത്വത്തിന്റെ നാരായ വേര് അറുക്കാൻ സഹായിച്ചത് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ്. കുടുംബ ശ്രീ പ്രവർത്തനം ഇതിന് സഹായകമായി. കുടുംബശ്രി ശക്തിപ്പെടുത്തി സ്ത്രീശാക്തീകര ണം പുഷ്ടിപ്പെടുത്തണം.

 

ആരോഗ്യരംഗത്ത് മാത്യകാപരമായ പ്രവർത്തനം നടക്കുന്നുണ്ട്. എങ്കിലും പകർച്ച വ്യാധികൾ ഏത് സമയത്തും പൊട്ടിപ്പുറപ്പെടാം. നല്ല കരുതൽ ഈ മേഖലയിൽ ഉണ്ടാക ണം. രോഗപ്രതിരോധത്തിന് ഊന്നൽ നൽകി കൊണ്ടുള്ള ചികിത്സാരീതിയാണ്. അഭികാമ്യം.

 

ഗ്രാമപഞ്ചായത്തിന് കൈമാറികെട്ടിയ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്ല നില വാരം പുലർത്തുന്നവയാണ്. കൊഴുമ്മൽ ഗവൺമെൻ്റ് എൽ പി സ്‌കൂളിൽ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആണ്. കൂക്കാനം ഗവൺമെൻ്റ് യുപി സ്‌കൂളിൽ ഭൗതിക സാഹചര്യത്തിന്റെ കാര്യത്തിലും പഠനനിലവാരത്തിൻ്റെ കാര്യത്തിലും മികവ് പുലർത്തുന്ന സ്ഥാപനമാണ്. . കുട്ടികളെ ആധുനിക വൈജ്ഞാനിക യുഗത്തിലേക്കും തൊഴിൽ നൈപുണ്യ ശേഷിയിലേക്കും എത്തിക്കാനാണ് വിദ്യാഭ്യാസ മേഖലയിലെ കാഴ്ചപ്പാട്. കുട്ടികളിൽ സ്നേഹവും സാമൂഹ്യപ്രതിബദ്ധതയും വളർത്തിക്കൊണ്ടു വരണം. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടുള്ള സമീപനത്തിൽ കാലോചിതമായ മാറ്റം കൈകൊള്ളണം. പഴയ രീതിയിലുള്ള ശിക്ഷാരീതികളും കേട്ടെഴുത്തും കാലഹരണ പ്പെട്ടു.

 

ഗ്രാമപഞ്ചാത്തിന്‍റെ ഒരു വർഷത്തെ ജലലഭ്യത 28.68 ദശലക്ഷം M3 ആണ് ഉപ യോഗം 11.14 ദശലക്ഷം M³ അതായത് 17.54 ദശലക്ഷം M³ ജലം കൂടുതലാണ്. എന്നിട്ടും വേനൽക്കാലത്ത് ചില വാർഡുകളിൽ കുടിവെള്ളക്ഷാമവും വരൾച്ചയും അനുഭവപ്പെടുന്നു.

-ജലസംരക്ഷണ പ്രവർത്തനത്തിലെ പോരായ്‌മകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ജല മാനേജ്‌മെൻ്റ് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഹ്രസ്വകാല അടിസ്ഥാനത്തിൽ ഈ വിഷയം കൈകാര്യം ചെയ്യണം. മണ്ണും, ജലവും സുസ്ഥിരവികസനത്തിൻ്റെ ആധാരശിലകമാണ്. അവ സംരക്ഷിക്കാനുള്ള വിപുലമായ പരിപാടികൾ ഉണ്ടായിരിക്കണം.

 

പ്രീ പ്രൈമറി വിദ്യാഭ്യാസം ചൈൽഡ്ഫ്രണ്ട്‌ലി ആയിരിക്കണം. എല്ലാ അംഗൻവാടികളും ഹൈടെക് ആവുകയും ശുചിത്വ സുന്ദര പരിസരം സൃഷ്ടിക്കുകയും വേണം.

പട്ടികജാതിക്കാരുടെ നിലവിലുള്ള പ്രശ്‌നനങ്ങൾ കണ്ടെത്തി പരിഹാരം കാണുകയും, ഗ്രാമപഞ്ചായത്തിൽ അവശേഷിക്കുന്ന റോഡുകൾ അഭിവൃദ്ധിപ്പെടുത്തി ഗതാഗ യോഗ്യമാക്കുകയും വേണം.

          പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ ഗ്രാമപഞ്ചായത്ത് തീവ്രത കുറഞ്ഞ പ്രദേശമാണ്. 2019 ൽ കുണിയൻ പ്രദേശത്ത് വെള്ളപ്പൊക്കം ചെറിയതോതിൽ ഉണ്ടായിരുന്നു. എന്നാൽ പ്രധാന വില്ലൻ എന്നു പറയുന്നത് കുണിയൻ പുഴയിൽ കൂടുതൽ സ്ഥലങ്ങളിലേ ഉപ്പുവെള്ളം കയറുന്നുവെന്നതാണ്. ഇതിന് ശാശ്വത പരിഹാരം കാണണം. വളരെ ശാസ്ത്രീയമായ രീതിയിൽ സ്ഥലം കണ്ടെത്തി ഒരു റെഗുലേറ്റർ കം ബ്രിഡ്‌ജ് എത്രയും പെട്ടെന്ന് നിർമ്മിക്കണം. ഇതിനുപുറമേ ഒരു ദുരന്തനിവാരണ സേന ബ്ലോക്ക് തലത്തിൽ രൂപീകരിച്ച് ബ്ലോക്കിലെ 7 ഗ്രാമപഞ്ചായത്തുകളിൽ നിന്നും പങ്കാളിത്തം ഉറപ്പുവരുത്തി സന്നദ്ധമാക്കണം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പേരിൽ ഒരു ദുരന്തനിവാരണ ഫണ്ട് രൂപീക്കുകയും വേണം. ഒരു ഹ്രസ്വകാല പരിപാടിയായി ഈ പ്രവർത്തനം നടത്താവുന്നതേ ള്ളൂ. ഗ്രാമപഞ്ചായത്തിൻ്റെ കാർബൺ പാദമുദ്ര പരമാവധി കുറച്ച് കാർബൺ ന്യൂട്രാല യിലേക്ക് രണ്ടുവർഷത്തിനകം കൊണ്ടുവരണം. 

        തെയ്യം കലയുടെ ഈറ്റില്ലമായ കരിവെള്ളൂരിൽ ഒരു തെയ്യം മ്യൂസിയവും ഒരു ചരിത്ര മ്യൂസിയവും സ്ഥാപിക്കണം. നിരവധി ഗവേഷണ വിദ്യാർത്ഥികൾക്ക് ഇത് ഉപകാരപ്പെടും. അതുപോലെ കാവുകളുടെ നാടായ ഗ്രാമപഞ്ചായത്തിനെ പരിസ്ഥിതി പൈതൃക ഗ്രാമമായി പ്രഖ്യാപിക്കാനുള്ള ശ്രമവും പുതിയ ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണം. ഇനി ഒരിക്കലും കാവുകൾക്ക് നേരെയും കണ്ടൽക്കാടുകൾക്ക് നേരെ പണത്ത കോടാലി ആഞ്ഞു പതിക്കാൻ ഇടവരരുത്.

Perspectine and Diplomacy